‘ശൂന്യതയില്‍ നിന്ന് ആള്‍ക്കൂട്ടത്തേയും ആള്‍ക്കൂട്ടത്തില്‍ നിന്ന് സംഘടനയേയും സൃഷ്ടിക്കുന്നവന്‍’ ഡോക്ടര്‍ കെ എസ് രാധാകൃഷ്‌ണന്‍ പി ടി തോമസ് എന്ന നേതാവിനെ നിര്‍വ്വചിച്ചത് ഇങ്ങനെയായിരുന്നു. പിന്തുണയ്‌ക്കാനോ പാസ് കൊടുക്കാനോ ആളില്ലാതെ വരുമ്പോള്‍ പ്രതിരോധ നിരയെ ഒറ്റയ്‌ക്ക് സധൈര്യം നേരിട്ട് എതിരാളികളുടെ വലകിലുക്കുന്ന ഒരു ഫുട്‌ബോളറെ കാണികളും സഹകളിക്കാരും നിലക്കാത്ത കൈയ്യടികളോടെയായിരിക്കും എതിരേല്‍ക്കുക. പക്ഷേ രാഷ്ട്രീയത്തിന്റെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ എതിരാളികളെ സധൈര്യം നേരിട്ട് കീഴ്‌പ്പെടുത്തിയിട്ടും വാഴ്ത്തപ്പെടാതെ പോയ ഒരു നേതാവാണ് പി ടി തോമസ്. കെ എസ് യു
‘ശൂന്യതയില്‍ നിന്ന് ആള്‍ക്കൂട്ടത്തേയും ആള്‍ക്കൂട്ടത്തില്‍ നിന്ന് സംഘടനയേയും സൃഷ്ടിക്കുന്നവന്‍’ ഡോക്ടര്‍ കെ എസ് രാധാകൃഷ്‌ണന്‍ പി ടി തോമസ് എന്ന നേതാവിനെ നിര്‍വ്വചിച്ചത് ഇങ്ങനെയായിരുന്നു. പിന്തുണയ്‌ക്കാനോ പാസ് കൊടുക്കാനോ ആളില്ലാതെ വരുമ്പോള്‍ പ്രതിരോധ നിരയെ ഒറ്റയ്‌ക്ക് സധൈര്യം നേരിട്ട് എതിരാളികളുടെ വലകിലുക്കുന്ന ഒരു ഫുട്‌ബോളറെ കാണികളും സഹകളിക്കാരും നിലക്കാത്ത കൈയ്യടികളോടെയായിരിക്കും എതിരേല്‍ക്കുക. പക്ഷേ രാഷ്ട്രീയത്തിന്റെ ഫുട്‌ബോള്‍ കോര്‍ട്ടില്‍ എതിരാളികളെ സധൈര്യം നേരിട്ട് കീഴ്‌പ്പെടുത്തിയിട്ടും വാഴ്ത്തപ്പെടാതെ പോയ ഒരു നേതാവാണ് പി ടി തോമസ്.
കെ എസ് യു , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃനിരയില്‍ ഏറെ ശോഭിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇടുക്കിയുടെ ഇട്ടാവട്ടത്ത് തളയ്‌ക്ക്‌പ്പെട്ടയാളാണ് പി ടി .
വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്ത് നീലക്കൊടി പാറിക്കാന്‍ തന്റേടമുള്ള നേതാവായിരുന്നു പി ടി. എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ മഹാരാജാസില്‍ എം എയ്‌ക്ക് ചേരുമ്പോഴേ പി ടി പ്രസിദ്ധനായിരുന്നു. രണ്ട് വര്‍ഷത്തെ പഠനകാലത്ത് 64 ദിവസങ്ങള്‍ പി ടി ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. അക്കാലത്തെ മര്‍ദ്ധനങ്ങളുടെ വടുക്കള്‍ ഇപ്പോഴും നെറ്റിയിലും മുതുകിലും തിണര്‍ത്ത് കിടപ്പുണ്ട്. അങ്ങനെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ക്ക് ഒരു പുത്തനുണര്‍വ്വ് നല്‍കുകയായിരുന്നു പി ടി .
തൊടുപുഴക്കാരുടെ നേതൃ സങ്കല്‍പം എന്നും പി ജെ ജോസഫ് എന്ന നേതാവില്‍ കേന്ദ്രീകരിക്കുകയായിരുന്നു. അതിനൊരു മറുവശം തൊടുപുഴക്കാര്‍ ചിന്തിച്ചിരുന്നില്ല . അങ്ങനെ തൊടുപുഴ മണ്ഡലത്തില്‍ നിന്നും അജയ്യനായി മുന്നേറിയ ജോസഫ് ആദ്യമായി തോല്‍വിയുടെ കയ്‌പ്പുനീര്‍ നുണയുന്നതും പി ടി തോമസിലൂടെയായിരുന്നു. 1991, 2001 ലുമായി പി ടി ജയിച്ചപ്പോള്‍ അത് കേരള തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരേട് കുറിക്കപ്പെടുകയായിരുന്നു.
ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒരു പുത്തനുണവ്വ് നല്‍കികൊണ്ടാണ് 2007 ല്‍ ഡി സി സി അധ്യക്ഷസ്ഥാനം പി ടി ഏറ്റെടുക്കുന്നത് തുടര്‍ന്ന് അങ്ങോട്ട് നടത്തിയ തേരോട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അവസാന വാക്കായി പി ടി മാറുകയായിരുന്നു. സൗമ്യനും ജനസ്വീകാര്യനും അന്നത്തെ സിറ്റിംഗ് എം പിയുമായിരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ 2009 ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ തോല്‍പിച്ചതോടെ പി ടിയുടെ രാഷ്ട്രീയ തേര്‍വാഴ്‌ച്ചക്കാണ് അത് സാക്ഷ്യം വഹിച്ചത്. കേരള ചരിത്രത്തിലാദ്യമായി പ്രതിപക്ഷമില്ലാതെ ഒരു കക്ഷി ജില്ലാ പഞ്ചായത്ത് ഭരിച്ചതും പി ടി ഡി സി സി പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ്. 2010 ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പടയോട്ടത്തിനായിരുന്നു ജനാധിപത്യ കൈരളി സാക്ഷ്യം വഹിച്ചത്.
ഉചിതമായ നിലപാടുകള്‍ എടുക്കുകയും എടുത്ത നിലപാടിലുറച്ച് നില്‍ക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ മടിക്കാത്ത ഒരു രാഷ്ട്രീയക്കാരനെയാണ് പി ടി യില്‍ കാണാനാകുക.
കോണ്‍ഗ്രസ് നേതൃനിരയില്‍ വിരളമായ് മാത്രം കാണപ്പെടാറുള്ള ഒരു അഗ്രസീവ് നേത്യത്വം പി ടിയിലുണ്ട് . ഇടുക്കിയിലെ യുത്ത് കോണ്‍ഗ്രസുകാരും കെ എസ് യു ക്കാരും പി ടി നയിക്കുന്ന പട്ടാളമെന്ന് സ്വയം വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. പ്രശംസനീയമായ ഈ നേതൃപാടവമെല്ലാം ഉണ്ടായിട്ടുപോലും ഏറെ തഴയപ്പെട്ട നേതാവാണ പി ടി . നിലപാടുകളില്‍ ആദര്‍ശ ധീരതയും ,തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ ചടുലതയു മുള്ള ധീരനായ ഈ നേതാവ് ഇനിയും തഴയപ്പെട്ടാല്‍ പാര്‍ട്ടിക്കും ഒപ്പം അദേഹത്തിന്റെ നേതൃത്വം കൊതിക്കുന്ന ഒരുപറ്റം ജനതയ്‌ക്കും അത് തീരാനഷ്ടമാകും . അതുകൊണ്ട് തന്നെയാണ് പി ടിയുടെ സ്ഥാനാര്‍ത്ഥിത്വം ചായക്കടയില്‍ ചര്‍ച്ചാവിഷയമാകുന്നതും